കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ എറണാകുളം, മലപ്പുറം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ ഒഴിവുള്ള ജില്ലാ ഓഫീസര്‍മാരുടെ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട്/ തൊഴില്‍ വകുപ്പില്‍ അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2/ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം (ശമ്പള സ്‌കെയില്‍: 43400-91200). മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആര്‍. പാര്‍ട്ട്-1 റൂള്‍-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷന്‍ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികള്‍ മുഖേന സമര്‍പ്പിക്കണം.
അപേക്ഷകള്‍ ജനുവരി 10ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോര്‍ഡ്, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ് റ്റി.സി.നമ്പര്‍.28/ 2857(1), കുന്നുംപുറം റോഡ് വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ലഭിക്കണം.
Post Your Comments