Latest NewsKeralaNattuvarthaNews

മുസ്​ലിം സമൂഹം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്, വഖഫ് നിയമന വിവാദത്തിൽ വീണ്ടും സമരം: മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് നിയമന വിവാദത്തിൽ വീണ്ടും സമരത്തിനൊരുങ്ങി മുസ്ലിം ലീഗ്. ജനുവരി മൂന്നിന് ചേരുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Also Read:തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ ആക്രമണം : ബിയര്‍ കുപ്പി കൊണ്ട് യുവാവിന്റെ തലയില്‍ അടിച്ചു

‘സര്‍ക്കാറില്‍നിന്നും ഇനിയും വ്യക്തമായ തീരുമാനം വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. സര്‍ക്കാറിനെക്കൊണ്ട് തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിപ്പിക്കുന്നത് വരെ സമരം തുടരും’, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

‘കോഴിക്കോട്ട് നടത്തിയ പ്രക്ഷോഭത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. മുസ്​ലിം സമൂഹം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button