Latest NewsKeralaNews

പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എം.സാലിമിന് നട്ടെല്ലിനു പരിക്ക് :എസ്ഡിപിഐയുടെ ആരോപണം

ആലപ്പുഴ: എസ്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എം.സാലിമിന് പോലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനു പരിക്കേറ്റതായി എസ്ഡിപിഐയുടെ ആരോപണം. പത്തൊന്‍പതാം തീയതി രാവിലെ വീട്ടില്‍ നിന്നുമാണ് പോലീസ് സാലിമിനെ കസ്റ്റഡിയിലെടുത്തത്. നാല് ദിവസത്തോളം കസ്റ്റഡിയില്‍ വെച്ച് സാലിമിനെ അതിക്രൂരമായി മര്‍ദ്ദിച്ചെന്നും ഇരുപത്തിരണ്ടാം തീയതി രാത്രിയോടെ വിട്ടയച്ചുവെന്നും എസ്ഡിപിഐ ആരോപിക്കുന്നു.

Read Also : ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക്, കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പ്: കേന്ദ്ര സർക്കാരിനെതിരെ ഗുലാം നബി ആസാദ്

ക്രൂരമര്‍ദ്ദനത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റുവെന്നാണ് എസ്ഡിപിഐയുടെ പ്രധാന ആരോപണം. തുടര്‍ന്ന് സാലിം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും എസ്ഡിപിഐ പറയുന്നു.

മാത്രമല്ല, ഹരിദ്വാറിലെയും ഡല്‍ഹിയിലെയും, ആര്‍ എസ് എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും കേരളത്തിലെ എസ്ഡിപിഐ ഘടകം ഉന്നയിക്കുന്നുണ്ട് . അതേ സമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം കര്‍ണാടകത്തിലേക്ക് കൂടി വ്യാപിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button