![](/wp-content/uploads/2021/12/rahul-2.jpg)
ദില്ലി: ക്രിസ്മസ് ദിനത്തില്‍ മോദി സര്‍ക്കാരിനെതിരെ പരിഹസിച്ചു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ, എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. രാഹുലിനെ കൂടാതെ കോൺഗ്രസിലെ മറ്റു പല നേതാക്കളും സമാന രീതിയിൽ പരിഹാസവുമായി രംഗത്തു വന്നിട്ടുണ്ട്.
Also Read:‘നഷ്ടപരിഹാരം കൊടുക്കാതെ 9999 വർഷത്തേക്ക് രാജ്യം വിടരുത്!’ : വിചിത്ര വിധിയുമായി കോടതി
‘ജിംഗിള്‍ ബെല്‍സ്. ജിംഗിള്‍ ബെല്‍സ്. ജിംഗിള്‍ ഓള്‍ ദ വേ. സമ്പാദ്യം മുഴുവന്‍ കത്തിക്കാതെ സാധനങ്ങള്‍ വാങ്ങുന്നത് എന്തൊരു രസമായിരിക്കും’, മറ്റൊരു ട്വീറ്റില്‍ കോണ്‍ഗ്രസ് പരിഹസിച്ചത് ഇങ്ങനെയായിരുന്നു. ‘ക്രിസ്മസിന് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ജനത്തെ കേള്‍ക്കുന്ന ഒരു സര്‍ക്കാരാണ്’, മറ്റൊരു ട്വീറ്റിൽ കോൺഗ്രസ് പരിഹസിച്ചു.
അതേസമയം, കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനവുമായി പലരും രംഗത്തു വന്നിട്ടുണ്ട്. കോൺഗ്രസിന്റെ ഭരണകാലത്തെ ക്രിസ്തുമസ് വരെ ചൂണ്ടിക്കാണിച്ചാണ് വിമർശനം.
Post Your Comments