KeralaNews

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു

ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത് സ്വകാര്യ കമ്പനിയുടെ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പലതവണ പറന്നത് വിവാദമായിരുന്നു.

Read Also: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ

കഴിഞ്ഞ 28 നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ അനധികൃതമായി പറന്നത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ അഞ്ച് തവണ ക്ഷേത്രത്തിന് മുകളിലൂടെ പറന്നു. ക്ഷേത്രം ട്രസ്റ്റ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ്
പറന്നത്. വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷന്‍ അധികൃതര്‍ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തില്‍ നിന്നു വിരമിച്ച പൈലറ്റുമാര്‍ സ്വകാര്യ വിമാനക്കമ്പനികളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇത്തരം പരിശീലന പറത്തലുകള്‍ നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button