KeralaLatest NewsNews

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ നിരവധി തവണ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്ടര്‍. ജൂലൈ 28ന് രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ അഞ്ച് പ്രാവശ്യം ഹെലികോപ്ടര്‍ പറന്നത്. ക്ഷേത്രത്തിന് സുരക്ഷാ ഭീക്ഷണി ഉള്ളതിനാല്‍  അതിശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ക്ഷേത്രത്തിന്റെ പരിസര പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയോ സുരക്ഷാ എജന്‍സികളുടെയോ അനുവാദം കൂടാതെയാണ് ഹെലികോപ്ടര്‍ പറത്തിയത്. ഇത് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ലംഘനമാണ്.

Read Also: വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്! ഈ ആപ്പ് ഫോണിലുള്ളവർ സൂക്ഷിക്കുക

നിരോധന മേഖല അതിക്രമിച്ചു കടക്കുന്നതിന്റെ പിന്നില്‍ ദുരൂഹതയും ഗൂഢോദ്ദേശ്യവും ഉള്ളതായാണ് സംശയം. സംഭവത്തെ തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. അതിക്രമിച്ച് ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ പറത്തിയവരെയും അതിന്റെ ഉടമസ്ഥരേയും കസ്റ്റഡിയിലെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button