KeralaLatest NewsNews

സ്വകാര്യ കമ്പനിക്ക് കടലും കരയും തീറെഴുതി കൊടുത്ത് പിണറായി സര്‍ക്കാര്‍: നാളെ ഉപവാസം ആരംഭിക്കുന്നതായി സന്ദീപ് വാചസ്പതി

രാഷ്‌ട്രീയഭേദമന്യേ സമരത്തില്‍ എല്ലാവരും പങ്കെടുക്കണം

ആലപ്പുഴ: മാരാരിക്കുളം ബീച്ച്‌ സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഉപവാസ സമരവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ജൂണ്‍ 9-ന് തുടങ്ങുന്ന ഉപവാസത്തില്‍ രാഷ്‌ട്രീയഭേദമന്യേ ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

ആറുമാസം മുമ്പ് തട്ടിക്കൂട്ടിയ ഒരു കമ്പനിക്കാണ് നിയമം മറികടന്ന് മാരാരിക്കുളം ബീച്ച്‌ പിണറായി സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ എംഎല്‍എ അടക്കമുള്ളവരുടെ ബിനാമി ഇടപാട് ഇതിന് പിന്നിലുണ്ടെന്നും സന്ദീപ് വാചസ്പതി പറയുന്നു.

READ ALSO: വിദ്യ എസ്.എഫ്.ഐ നേതാവല്ല എന്നത് കൊടിസുനിയുടെ കാര്യത്തിലും സിപിഎം സ്വീകരിച്ച ശൈലി: വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

‘ഏറെ വിവാദമായ സര്‍ക്കാര്‍ നടപടിയുടെ ഭാഗമാണ് മാരാരിക്കുളം ബീച്ച്‌. നിരവധി പേരാണ് അവരുടെ സമയം ചിലവഴിക്കാനായി ബീച്ചില്‍ എത്തുന്നത്. എന്നാല്‍, ഈ ബീച്ചും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏക്കറ് കണക്കിന് സ്ഥലവും സര്‍ക്കാര്‍ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഏകദേശം 23,000 മീറ്റര്‍ സ്ക്വയര്‍ കടലും 20,000 മീറ്റര്‍ സ്ക്വയര്‍ തീപ്രദേശവും ഒരു സ്വകാര്യ വ്യക്തിക്ക് അഡ്വഞ്ചര്‍ ടൂറിസം നടത്താനെന്ന പേരില്‍ വിട്ടു നല്‍കിയിരിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലറാണ് നിയമവിരുദ്ധമായ കരാറില്‍ സര്‍ക്കാരിന് വേണ്ടി ഒപ്പ് വെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി സമരരംഗത്ത് ഇറങ്ങുന്നത്. നാളെ രാവിലെ 9 മുതലാണ് ഉപവാസം തുടങ്ങുന്നത്. കെ. സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്’.

‘രാഷ്‌ട്രീയഭേദമന്യേ സമരത്തില്‍ എല്ലാവരും പങ്കെടുക്കണം. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വെറും ആറുമാസം മുമ്പ് തട്ടിക്കൂട്ടിയ ഒരു കമ്പനിക്കാണ് നിയമം മറികടന്ന് മാരാരിക്കുളം ബീച്ച്‌ പിണറായി സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ എംഎല്‍എ അടക്കമുള്ളവരുടെ ബിനാമി ഇടപാട് ഇതിന് പിന്നിലുണ്ട്. സിപിഎം നേതാക്കളുടെ പേരുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തീരപ്രദേശത്തു നിന്നും മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരമൊരു പദ്ധതി വന്നാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജോലി ലഭിക്കും എന്നു പറഞ്ഞ് പാവങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. കടലും കരയും തീറെഴുതി കൊടുക്കാൻ ഒരു സര്‍ക്കാരിനും ഒരു നിയമവും അനുമതി കൊടുക്കുന്നില്ല’- എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button