തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോര്‍വെ സന്ദര്‍ശനത്തിന് സഖാക്കളും നേതാക്കളും പറയുന്ന ന്യായീകരണങ്ങള്‍ പൊളിച്ചടക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ നോര്‍വെ സമ്മതിച്ചു എന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യമാണ് സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നു കാട്ടുന്നത്.
Read Also: ‘അത് ജോമോൻ തന്നെ’: ഡ്രൈവിംഗ് സീറ്റില്‍ അഭ്യാസം, ഡാന്‍സ് – കുരുക്ക് മുറുകും
മലയാളിയായ നവാസ് മീരാന്റെ ഈസ്റ്റേണ്‍ കമ്പനിയില്‍ 2020 സെപ്തംബര്‍ 5ന് നോര്‍വെ കമ്പനിയായ ഓര്‍ക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പോള്‍ അവര്‍ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അവിടെ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും എന്താണ് റോള്‍ എന്നാണ് സന്ദീപ് വാചസ്പതിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തുറന്നുകാട്ടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം..
‘നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവര്‍ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോര്‍വെ വരെ പോയി ചര്‍ച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേണ്‍ കമ്പനിയില്‍ 2020 സെപ്തംബര്‍ 5ന് നോര്‍വെ കമ്പനിയായ ഓര്‍ക്ക്‌ലെ ഫുഡ്‌സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പോള്‍ അവര്‍ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം. അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി.പി ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിട്ടരാമന്‍ എന്നിവര്‍ക്ക് എന്തായിരുന്നു റോള്‍ എന്ന് ആരെങ്കിലും പറഞ്ഞു തന്നാല്‍ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാന്‍ ഓരോ ഉടായിപ്പുകള്‍ എന്നല്ലാതെ മറ്റെന്താണ്?’
Post Your Comments