KeralaLatest NewsNews

കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണ് , അവര്‍ക്കെതിരെ നടപടിയെടുക്കില്ല : കെ.സുരേന്ദ്രന്‍

ആലപ്പുഴ : കേരള പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പോപ്പുലര്‍ഫ്രണ്ടിലെ തീവ്രവാദികള്‍ ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ അറിയാമെങ്കിലും പോലീസിന് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതക്കേസില്‍ അന്വേഷണം എങ്ങുമെന്നാത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്നു കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്‌ജു

‘സംസ്ഥാന പോലീസിന് പോപ്പുലര്‍ ഫ്രണ്ടിനെ ഭയമാണ്. രഞ്ജിത്ത് വധക്കേസിലെ പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവുകളും ലഭിച്ചാല്‍ പോലും പോലീസിന് നടപടി സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാര്‍ പോലീസ് സേനയ്ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്’ സുരേന്ദ്രന്‍ ആരോപിച്ചു.

‘കേരള പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ പോലും പോപ്പുലര്‍ ഫ്രണ്ടുമായി അടുപ്പം പുലര്‍ത്തുന്നവരാണ്. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആര്‍എസ്എസ്്- ബിജെപി നേതാക്കളുടെ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി നല്‍കുന്നു. പോലീസിന്റെ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണിത്’,സുരേന്ദ്രന്‍ പറഞ്ഞു.

കൈവെട്ട് കേസിലേയും അഭിമന്യു വധക്കേസിലെയും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങള്‍ കൃത്യമായി അറിയാമായിരുന്നിട്ടും പോലീസ് ഇരുട്ടില്‍ തപ്പി. സ്വന്തം പാര്‍ട്ടിയിലുള്ളവരെ കൊലപ്പെടുത്തിയിട്ടും സംരക്ഷണം നല്‍കിയവരാണ് സര്‍ക്കാര്‍. അപ്പോള്‍ ബിജെപി നേതാക്കളുടെ കാര്യം പറയേണ്ടതുണ്ടോയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button