ErnakulamLatest NewsKeralaNattuvarthaNews

എറണാകുളത്ത് ഗുണ്ടാ അക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കരിമുകൾ ചെങ്ങനാട്ട് കവലയിൽ ഗുണ്ടാ അക്രമണം. നാല് പേർക്ക് വെട്ടേറ്റു. കരിമകൾ വേളൂർ സ്വദേശികളായ ആൻ്റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് നാട്ടുകാർ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ പ്രതികാരമെന്നോണം വൈകിട്ട് ഗുണ്ടാസംഘം എത്തി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

ജമ്മു കശ്മീർ ദാരിദ്ര്യത്തിലേക്ക്, കഴിഞ്ഞ രണ്ടര വർഷമായി വികസന മുരടിപ്പ്: കേന്ദ്ര സർക്കാരിനെതിരെ ഗുലാം നബി ആസാദ്
അതേസമയം, സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണമെന്നാണ് നിഗമനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button