ജിദ്ദ: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നാണ് സൗദി അറേബ്യ മുന്നറിയിപ്പ് നൽകുന്നത്.
Read Also: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണം: നിർദ്ദേശം നൽകി കുവൈത്ത്
നിലവിൽ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ രോഗികൾ കുറവാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ജനങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലും മാസ്‌ക്, കൈ കഴുകൾ തുടങ്ങിയ പ്രതിരോധ നടപടികളിൽ ശ്രദ്ധ ചെലുത്തുന്നതും തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.
Post Your Comments