KeralaNattuvarthaLatest NewsNews

പരീക്ഷകൾ നടക്കുന്നു, ലിസ്റ്റും പുറത്തു വരുന്നു, നിയമനം മാത്രമില്ല: ക്രിസ്തുമസ് പോലും ആഘോഷിക്കാതെ വിദ്യാർത്ഥികൾ തെരുവിൽ

തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തിലും പ്രതിഷേധം കെട്ടടങ്ങാതെ സെക്രട്ടേറിയേറ്റ് പരിസരം. പരീക്ഷകൾ നടക്കുന്നുണ്ട് അതോടൊപ്പം തന്നെ ലിസ്റ്റും പുറത്തു വരുന്നുണ്ട് എന്നാൽ നിയമനം മാത്രമില്ലെന്നാരോപിച്ചു വിദ്യാർഥികൾ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു.

Also Read:സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ: രാഹുൽ ഗാന്ധി

പെന്‍ഷന്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിരാഹാരം സമരവും, കെജിഎംഒഎയുടെ നില്‍പ് സമരവും, ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിനും സെക്രട്ടേറിയറ്റ് പരിസരം ക്രിസ്തുമസ് ദിനത്തിൽ സാക്ഷ്യം വഹിച്ചു.

അതേസമയം, നിയമനം ആവശ്യപ്പെട്ടുള്ള പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കാലങ്ങളായി തുടർന്നുകൊണ്ടിരിക്കുകയാണ്. അവധി ദിവസമായിരുന്നിട്ടും സമരത്തിന് മാത്രം അവധിയില്ലാതെ വിദ്യാർത്ഥികളും, ഉദ്യോഗാർഥികളും സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button