കുവൈത്ത് സിറ്റി: ക്രിസ്മസ്, പുതുവത്സര വേളകളിൽ സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. സുരക്ഷിതമല്ലാത്ത എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും ഒഴിവാക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെയുള്ള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തണമെന്നാണ് കുവൈത്ത് പൊതുസമൂഹത്തിന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കോവിഡ് സുരക്ഷാ ശീലങ്ങൾ, മുൻകരുതൽ നിർദ്ദേശങ്ങൾ തുടങ്ങിയവയിൽ വീഴ്ച്ച വരുത്താതെ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Read Also: രണ്ടാം വിവാഹത്തിനൊരുങ്ങുന്ന പിതാവിനെതിരെ 10 വയസുകാരി മകള്‍ : മസ്ജിദിന് മുന്നില്‍ കുത്തിയിരിപ്പ് സമരം
ആഘോഷങ്ങൾക്കായും, മതപരമായ കാരണങ്ങളാലുമുള്ള സുരക്ഷിതമല്ലാത്ത എല്ലാ ഒത്തുചേരലുകളും, ആൾക്കൂട്ടവും രോഗവ്യാപനം രൂക്ഷമാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 2021 ഡിസംബർ 26, ഞായറാഴ്ച്ച മുതൽ വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന നിബന്ധനകൾ പുതുക്കാൻ കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഉഏഇഅ) തീരുമാനിച്ചിട്ടുണ്ട്.
Post Your Comments