ആറ്റിങ്ങൽ : ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പിങ്ക് പൊലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രൻ. തന്റെ പോരാട്ടം നഷ്ടപരിഹാര തുകയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും, മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയാണ് ഉണ്ടായത്.
ഹൈക്കോടതി നൽകിയ നീതിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന് ജയചന്ദ്രൻ ആവശ്യപ്പെട്ടു.
‘അപ്പീൽ പോകാതെ ഞങ്ങൾക്ക് ആ പൈസ തരികയാണെങ്കിൽ, ഒരു ഭാഗം എന്റെ മോളുടെ പേരിലും, ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, പിന്നെ ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനുവേണ്ടിയും ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.’-ജയചന്ദ്രൻ പറഞ്ഞു.
Read Also : കോഴിക്കോട് കൂടുതല്‍ നിക്ഷേപം കൊണ്ടു വരും: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി
ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിച്ചത്. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെടുത്തിരുന്നു.
Post Your Comments