
മ്യാന്‍മര്‍ : മ്യാന്‍മറില്‍ വാഹനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 30 ഓളം പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മ്യാന്‍മറിലെ സംഘര്‍ഷഭരിത മേഖലയായ കയാഹ് എന്ന സ്ഥലത്ത് നിന്നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30-ലധികം പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഇവരെ സൈന്യം കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 41,346 വാക്സിൻ ഡോസുകൾ
ശനിയാഴ്ച ഹ്പ്രൂസോ പട്ടണത്തിലെ മോ സോ ഗ്രാമത്തിന് സമീപത്ത് നിന്ന് പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കരെന്നി ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പ് പറഞ്ഞു. അതേസമയം, ആയുധങ്ങളുമായി എത്തി അജ്ഞാതരായ നിരവധി പേരെ വെടിവച്ചു കൊന്നതായി മ്യാന്‍മര്‍ സൈന്യം പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് വാഹനങ്ങളിലാണ് ആളുകള്‍ ഉണ്ടായിരുന്നത്. ഇവരെയാണ് സൈന്യം കൊലപ്പെടുത്തിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
Post Your Comments