Latest NewsIndiaNewsCrime

പെണ്‍കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടിൽ: വീട്ടുകാരെ കുടുക്കി സിസിടിവി ദൃശ്യങ്ങള്‍

മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊന്നതെന്ന് ഇളയ സഹോദരന്‍

ഡെറാഡൂണ്‍: 18കാരിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കാട്ടിൽ. ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ പെൺകുട്ടിയെ വീട്ടുകാര്‍ കഴുത്തുഞെരിച്ച്‌ കൊന്നതാണെന്നു തെളിഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരന്മാരെയും സഹോദരഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 20നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരുമാസത്തെ കാലപഴക്കമുണ്ട്. 60 ഓളം റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകൾ പരിശോധിച്ചിരുന്നു. പെണ്‍കുട്ടി ഇളയ സഹോദരനൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. മൂത്ത സഹോദരനൊപ്പം ഇരുവരും താമസിച്ചതായും പോലീസ് കണ്ടെത്തി. ഇതിനെ തുടർന്ന് പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

read also: ഒമിക്രോണ്‍ വ്യാപിക്കുന്നു, തീവ്രാവസ്ഥ നേരിടാന്‍ സുസജ്ജം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

മൂത്ത സഹോദരനും സഹോദരഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച്‌ കൊന്നതെന്ന് ഇളയ സഹോദരന്‍ കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായത്. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button