
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ കോടതി വളപ്പിനുള്ളിൽ നടന്ന സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുൻ പോലീസുകാരനെന്ന് കണ്ടെത്തൽ. ജയിൽപ്പുള്ളിയായിരുന്ന ഗഗൻദീപ് സിംഗ് ആണ് കൃത്യം നടത്തിയത്.
ലഹരിമരുന്ന് കേസിലാണ് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചത്. ഇതേതുടർന്ന്, 2019-ൽ, ഇയാളെ സംസ്ഥാന പോലീസ് സേനയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ടു മാസം മുൻപ് മാത്രമാണ് പ്രതി ജയിലിൽ നിന്നിറങ്ങിയത്. സ്ഫോടനത്തിൽ മരിച്ച ഇയാളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ, ലോക്കൽ പോലീസിന് പുറമേ ദേശീയ അന്വേഷണ ഏജൻസിയും അന്വേഷണം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെയാണ് ലുധിയാനയിലെ നഗരമദ്ധ്യത്തിലുള്ള കോടതിവളപ്പിൽ സ്ഫോടനം നടന്നത്. രണ്ടാം നിലയിലെ ബാത്റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ, രണ്ട് മൂന്ന് നിലകളിലെ ചുമരുകളും, പുറത്ത് നിർത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകർന്നു.
Post Your Comments