KeralaLatest NewsNews

‘ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് തല്ലി, നിന്നെ മർദിക്കും നിന്റെ ഉമ്മായെ ഞങ്ങൾ സ്വീകരിക്കും എന്ന് പറഞ്ഞു’:മുഹമ്മദ് ഫിറോസ്

'വന്ദേമാതരം വിളിപ്പിച്ചു, ചുരുളി സിനിമ തോറ്റുപോകുന്ന തെറിയാണ് വിളിച്ചത്. ഞാൻ വേശ്യയ്ക്കുണ്ടായത് ആണോയെന്ന് ചോദിച്ചു. എന്റെ ഉമ്മായെ കൊണ്ട് കൊടുക്കാൻ പറഞ്ഞു': പോലീസിനെതിരെ മുഹമ്മദ് ഫിറോസ്

പോലീസ് അപഹാസ്യപരമായി പെരുമാറിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. ജയ് ശ്രീറാം വിളിക്കാൻ പറഞ്ഞ് പോലീസ് ക്രൂരമായി തന്നെ മർദിച്ചുവെന്നും തന്റെ കുടുംബത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നും വെളിപ്പെടുത്തി മുഹമ്മദ് ഫിറോസ് എന്ന യുവാവ് രംഗത്ത്. കോട്ടയം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യുവാവ്. ‘ജയ് ശ്രീറാം’ വിളിപ്പിച്ചു എന്ന് തെളിയിച്ചാൽ രാജിവെക്കുമെന്ന് എഡിജിപി വിജയ് സാഖറേയ്ക്ക് യുവാവ് മറുപടിയും നൽകി. എന്ത് തെളിവാണ് താൻ നൽകേണ്ടതെന്ന് യുവാവ് പോലീസിനോട് ചോദിക്കുന്നു.

Also Read:ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ, കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതി: മുഖ്യമന്ത്രി

എന്നെ മർദ്ധിക്കുമെന്നും എന്റെ ഉമ്മായെ സ്വീകരിക്കുമെന്നുമായിഉർന്നു പോലീസുകാർ പറഞ്ഞത്. വളരെ മോശമായ ഭാഷയാണ് അവർ ഉപയോഗിച്ചത്. പൊലീസിന് പെറ്റി അടിക്കാൻ മാത്രമല്ല, ക്വട്ടേഷനും അറിയാമെന്നും പോലീസ് പറഞ്ഞതായി യുവാവ് പറയുന്നു. പോലീസിന്റെ മർദ്ദനത്തിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് യുവാവ് പറയുന്നു. തന്നെ ആക്രമിച്ചിട്ടില്ലെന്ന് പറയുന്ന പോലീസിന്റെ വാക്കുകൾ താൻ എങ്ങനെ തെളിയിക്കണമെന്നാണ് ഫിറോസ് ചോദിക്കുന്നു.

Also Read:കാമുകൻ സമ്മാനിച്ച സെക്സ് ടോയ് പരീക്ഷിച്ചു, കുടുങ്ങിയത് മലദ്വാരത്തിൽ: യുവതിക്ക് സംഭവിച്ചത്

‘ഞാനൊരു പാർട്ടി പ്രവർത്തകനല്ല. ഒരു പാർട്ടിയിലും ഞാൻ പങ്കെടുത്തിട്ടില്ല. ഒരു പ്രകടനത്തിലും ഞാൻ പോയിട്ടില്ല. കൊലപാതകത്തിൽ എന്റെ പങ്കെന്തെന്ന് ചോദിച്ചായിരുന്നു ആദ്യം മർദ്ദനം. വന്ദേമാതരം വിളിപ്പിച്ചു. ചുരുളി സിനിമ തോറ്റുപോകുന്ന തെറിയാണ് വിളിച്ചത്. ഞാൻ വേശ്യയ്ക്കുണ്ടായത് ആണോയെന്ന് ചോദിച്ചു. എന്റെ ഉമ്മായെ കൊണ്ട് കൊടുക്കാൻ പറഞ്ഞു. മുറിച്ച കാക്കാമാർക്ക് മാത്രമേ നിന്റെ ഉമ്മയെ കൊടുക്കുകയുള്ളോ? മുറിക്കാത്ത കാക്കാമാർക്ക് നിന്റെ ഉമ്മയെ കൊടുക്കില്ലേ എന്ന് അവരെന്നോട് ചോദിച്ചു. എന്നെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. കാര്യമില്ലാത്ത കാര്യത്തിന് മർദ്ധിച്ചു. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്’, യുവാവ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ്, കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പൊലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്ഡിപിഐ പരാതിയും നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button