Latest NewsNewsIndia

സഹോദരന്മാരുടെ ഭാര്യമാർ വീട്ടിൽ പണിക്കെത്തിയ യുവാക്കൾക്കൊപ്പം ഒളിച്ചോടി: മനുഷ്യക്കടത്തെന്ന് സംശയം

കൊല്‍ക്കത്ത: വീട്ടില്‍ മേസ്തിരിപ്പണിക്ക് എത്തിയ യുവാക്കളോടൊപ്പം ഒളിച്ചോടി യുവതികൾ. ഒരു വീട്ടിലെ രണ്ട് സ്ത്രീകള്‍ ആണ് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച്‌ പണിക്കെത്തിയ യുവാക്കളോടൊപ്പം ഒളിച്ചോടിയത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം. സ്ത്രീകളിലൊരാള്‍ ആറുവയസുകാരനായ മകനെയും ഒപ്പം കൂടിയതായി കണ്ടെത്തി. അതേസമയം, സംഭവം മനുഷ്യക്കടത്താണോ എന്ന സംശയത്തിലാണ് പോലീസ്.

അടുത്തിടെയാണ് മേസ്തിരി പണിക്കായി രണ്ട് യുവാക്കളും യുവതികളുടെ വീട്ടിലെത്തിയത്. സഹോദരന്മാരുടെ ഭാര്യമാരാണ് ഒളിച്ചോടിയ യുവതികളെന്നാണ് റിപ്പോർട്ട്. പണിക്കെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ യുവതികളുമായി യുവാക്കൾ സൗഹൃദം സ്ഥാപിച്ചു. അടുപ്പം പ്രണയത്തിലേക്ക് എത്തിയതോടെ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരെയും കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Also Read:‘ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ട് ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ?’: മരക്കാറിനെക്കുറിച്ച് ഭദ്രന്‍

യുവതികളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് യുവാക്കളിലേക്ക് സംശയം നീണ്ടത്. വീട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് യുവതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുകയും യുവാക്കളില്‍ ഒരാളുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇതിനിടെ നാലുപേരും മുംബയിലേക്ക് രക്ഷപ്പെട്ടിരുന്നു. യുവാക്കളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ്‌ ഇവർ മുബൈയിലെത്തിയെന്ന് വ്യക്തമായത്. ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ മുംബയിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button