സംഘപരിവാർ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് രംഗത്ത് വന്ന പോപ്പുലർ ഫ്രണ്ടിന് മറുപടിയുമായി ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ. വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത് തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ലെന്നും ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയർത്തി പിടിച്ച് ഈ മണ്ണിൽ നടക്കുന്നതെന്നും സദീപ് വാര്യർ വ്യക്തമാക്കുന്നു.
Also Read:ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം: തകര്‍ത്തത് 160 വർഷത്തിലേറെ പഴക്കമുള്ള കൂടാരം
‘വത്സൻ തില്ലങ്കേരിയെ ആരോപണ വിധേയനാക്കി ടാർഗറ്റ് ചെയ്ത് തീർത്തു കളയാം എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ ധാരണയെങ്കിൽ അതൊന്നും അനുവദിച്ചു തരാൻ പോകുന്നില്ല. സിപിഎം കൊലക്കത്തിക്കു മുന്നിൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലൂടെ നിർഭയനായി നെഞ്ച് വിരിച്ച് നടന്നിട്ടുള്ള നേതാവാണ് വത്സൻ തില്ലങ്കേരി. ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ കൊലക്കത്തി പുറകിലുണ്ട് എന്ന തിരിച്ചറിവോടെ തന്നെയാണ് ഞങ്ങളെല്ലാവരും കാവിക്കൊടി ഉയർത്തി പിടിച്ച് ഈ മണ്ണിൽ നടക്കുന്നത്. ഈ നാടിനെ ആഭ്യന്തര യുദ്ധത്താൽ തകർന്ന സിറിയ പോലെയോ അഫ്‌ഗാനിസ്ഥാൻ പോലെയോ ആക്കരുത്. ആക്കാൻ അനുവദിക്കില്ല. ഈ നാടിനെ തകർക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ ശ്രമമെങ്കിൽ അത് തടയാനാണ് ഞങ്ങളുടെ തീരുമാനം’, സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.
അതേസമയം, കലാപത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും വത്സന്‍ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇന്നലെ പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടത്. ഹൈന്ദവ സമൂഹത്തിനിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. നിരന്തരമുള്ള നുണപ്രചാരണങ്ങള്‍ ഫലിക്കാതെ വന്നതോടെ വിശ്വാസത്തെ മറയാക്കി കലാപത്തിന് കോപ്പുകൂട്ടുകയാണ് സംഘപരിവാര്‍ എന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
Post Your Comments