പത്തനംതിട്ട: തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തുന്ന നാളെയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകിട്ട് 6.30ന് ആണ് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന.
Read Also : രണ്‍ജിത്ത് വധക്കേസ്: 12 പ്രതികളും കേരളം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ
തങ്കഅങ്കി ഘോഷയാത്ര പമ്പയിലെത്തുന്ന ശനിയാഴ്ച ഉച്ചയ്ക്ക് 12മണിമുതല്‍ ഉച്ചക്ക് ഒന്നര മണി വരെ നിലക്കല്‍ മുതല്‍ പമ്പവരെ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള പ്രത്യേക ഉച്ചപൂജയായ മണ്ഡലപൂജ ഞായറാഴ്ച രാവിലെ 11.45 കഴിഞ്ഞ് 1.15 നും ഇടയ്ക്കാണ് നടക്കുന്നത്.
മണ്ഡല പൂജാദിവസം രാവിലെ 10.30ന് നെയ്യഭിഷേകം പൂര്‍ത്തിയാകും. മണ്ഡലപൂജാ ദിവസം രാത്രി ഏഴ് മണിക്ക് ശേഷം തീര്‍ത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിടില്ല. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രി പത്ത് മണിക്ക് നട അടക്കും. 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.
Post Your Comments