ലക്നൗ : രാജ്യത്തെ വ്യവസായത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയില്ലായിരുന്നെങ്കില്‍ ഭീകരര്‍ ഭരിക്കുമായിരുന്നുവെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ജനങ്ങള്‍ സംസ്ഥാനത്ത് നിന്നും പലായനം ചെയ്യേണ്ടി വന്നേനെ എന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാകിസ്താനെതിരെ ഇന്ത്യന്‍ സൈനികര്‍ സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും നടത്തിയാണ് രാജ്യത്തെ സംരക്ഷിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും സമാജ്വാദി പാര്‍ട്ടി ഭരണത്തിലേറിയിരുന്നെങ്കില്‍ ഇന്ന് സംസ്ഥാനത്തിന്റെ തെരുവുകള്‍ കശ്മീര്‍ ഭീകരര്‍ ഭരിക്കുന്നത് നമുക്ക് കാണേണ്ടി വന്നേനെ. 2017 ല്‍ യോഗി സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ സംസ്ഥാനം ഭീകര കേന്ദ്രമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments