ThiruvananthapuramNattuvarthaKeralaNews

കോൺഗ്രസിന്റെ മുന്‍ യുപി ആഭ്യന്തരമന്ത്രി ബിജെപിയില്‍ ചേർന്നു

ദില്ലി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ കക്ഷികളിലെ പ്രമുഖ നേതാക്കൾ ബി ജെ പിയിൽ ചേർന്നു . കോണ്‍ഗ്രസ് നേതാവും മുൻ യുപി ആഭ്യന്തര മന്ത്രിയുമായ രാജേന്ദ്ര ത്രിപാഠി ഉൾപ്പെടെ കോൺഗ്രസ്, ബിഎസ്പി, എസ്പി, ആർഎൽഡി എന്നീ നേതാക്കളാണ് വെള്ളിയാഴ്ച ബി ജെപ പിയില്‍ ചേർന്നത്. മുൻ ആഭ്യന്തര മന്ത്രിയും മൂന്ന് തവണ പ്രയാഗ്‌രാജ് എംഎൽഎയുമായ രാജേന്ദ്ര ത്രിപാഠി യുപിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി ജെ പി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ഏത് പുതിയ പദ്ധതി വന്നാലും ഇവിടെ ചിലര്‍ എതിര്‍ക്കും, എന്നാല്‍ എതിര്‍പ്പുകളെ ധീരമായി നേരിടും:മുഖ്യമന്ത്രി പിണറായി വിജയന്‍പാർട്ടിയിൽ ചേർന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ദേശീയ നയങ്ങളെ പ്രശംസിക്കുകയും അതിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തതായി ബി ജെ പി സംസ്ഥാന കോ-മീഡിയ ഇൻചാർജ് ഹിമാൻഷു ദുബെ അറിയിച്ചു. ബിഎസ്പിയുടെ മുൻ എംഎൽഎ കൃഷ്ണപാൽ സിങ് രാജ്പുത് (ഝാൻസി), ആർഎൽഡിയുടെ മുനി ദേവ് ശർമ (ബിജ്‌നോർ), ബിഎസ്പിയുടെ വീർ സിങ് പ്രജാപതി (ബുലന്ദ്ഷഹർ), എസ്പി സ്ഥാപക അംഗം കുൻവർ ബൽബീർ സിങ് ചൗഹാൻ എന്നിവരും ബി ജെ പിയിൽ ചേർന്ന രാഷ്ട്രീയ നേതാക്കളിൽ ഉൾപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button