ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയ്ക്ക് പരോൾ അനുവദിച്ചു. 30 വർഷത്തെ ജയിൽവാസത്തിനിടെ മൂന്നാം തവണയാണ് നളിനിയ്ക്ക് പരോൾ ലഭിച്ചത്. അമ്മയെ പരിചരിക്കാനായി 30 ദിവസം പരോൾ നൽകണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും അവരത് നിരസിക്കുകയായിരുന്നു. തുടർന്ന് നളിനിയുടെ അമ്മ പത്മ, ആരോഗ്യ വിവരങ്ങൾ ഹർജിയിലുൾപ്പെടുത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഹർജി പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്.
2016ലാണ് ആദ്യമായി നളിനി പരോളിൽ ഇറങ്ങിയത്. അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ 24 മണിക്കൂർ സമയം നളിനിക്ക് അനുവദിച്ചിരുന്നു. പിന്നീട് മകൾ ഹരിത്രയുടെ വിവാഹത്തിനായി 2019 ജൂലൈ 25 മുതൽ 51 ദിവസം നളിക്ക് പരോൾ ലഭിച്ചു. രാജീവ്ഗാന്ധി വധക്കേസിൽ പ്രതികളായ നളിനിയും പേരറിവാളനും ഉൾപ്പെടെ ഏഴ് പേർ മുപ്പത് വർഷത്തോളമായി ജയിലിൽ കഴിയുകയാണ്. ഇവരെ വിട്ടയക്കാൻ രണ്ട് വർഷം മുൻപ് തമിഴ്നാട് സർക്കാർ തീരുമാനിച്ചെങ്കിലും ഗവർണർ ഈ തീരുമാനത്തെ നിഷേധിച്ചു. മാനുഷിക പരിഗണന നൽകി ഏഴ് പേരെയും വിട്ടയക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments