ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതയായ നളിനി ശ്രീഹരന്‍ ഭര്‍ത്താവ് മുരുകനെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാരിനും തിരുചിറപ്പള്ളി കലക്ടര്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു.
Read Also: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി: പിടികൂടിയത് ശുചിമുറിയിൽ നിന്ന്
ജസ്റ്റീസ് എന്‍. ശേഷസായി ആണ് ചെന്നൈയിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (എഫ്ആര്‍ആര്‍ഒ), പബ്ലിക് സെക്രട്ടറി, തിരുച്ചിറപ്പള്ളി കലക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയച്ചത്. ഈ വിഷയത്തില്‍ ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളാണ് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതരായത്. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍ മറ്റു പ്രതികളായ ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്. നിലവില്‍ തിരുച്ചിറപ്പള്ളിയിലെ അഭയാര്‍ഥി കേന്ദ്രത്തിലാണ് മുരുകനുള്ളത്. സ്വന്തം രാജ്യത്തേക്ക് നാടുകടത്തുന്നതുവരെ മുരുകനെശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തടങ്കലില്‍ വയ്ക്കാന്‍ 2022 നവംബര്‍ 11-ന് എഫ്ആര്‍ആര്‍ഒ ഉത്തരവിട്ടിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലാകുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. 1992 ഡിസംബര്‍ 19 ന് ചെങ്കല്‍പ്പാട്ട് സബ്ജയിലില്‍ തടവിലായിരിക്കെ മകള്‍ ജനിച്ചു. മകള്‍ ഇപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ലണ്ടനില്‍ താമസിക്കുകയാണ്. മകളോടൊപ്പം യുകെയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നളിനി പറഞ്ഞു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments