Latest NewsIndia

‘ഇന്ദിരയുടെയും രാജീവിന്റെയും മരണം രാജ്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വമല്ല’: രാഹുലിന്റെ വാദം തള്ളി ഉത്തരാഖണ്ഡ് മന്ത്രി

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെക്കുറിച്ച് വ്യത്യസ്ത വാദമുന്നയിച്ച് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രാജീവും ഇന്ദിരയും കൊലപാതകത്തിൽ മരിച്ചതാണെന്നും അവർ രാജ്യത്തിന് വേണ്ടി രക്തസാക്ഷികൾ ആയവരല്ലെന്നും കൃഷി മന്ത്രി ഗണേഷ് ജോഷി പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ബുദ്ധിമോശത്തില്‍ എനിക്ക് വലിയ ഖേദം തോന്നുന്നു. രക്തസാക്ഷിത്വം എന്നത് ഗാന്ധി കുടുംബത്തിന്റെ കുത്തകയാണോ, അല്ല ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്ഷസാക്ഷികളായിട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് വെറും അപകടങ്ങളായിരുന്നു. കൊലപാതകവും രക്ഷസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്’.. ജോഷി പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെക്കുറിച്ച് ഫോണിലൂടെ കേള്‍ക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു. മോദിക്കും അമിത്ഷാക്കും ആര്‍.എസ്.എസിനും ആ വേദന മനസിലാകില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button