ട്വിക്കെൻഹാം: കെ.എഫ്.സി ചിക്കൻ പാർസൽ വാങ്ങി വീട്ടിലെത്തിയ യുവതി, പാക്കറ്റ് തുറന്നു നോക്കിയപ്പോൾ കണ്ടത് കോഴിത്തല. ഇംഗ്ലണ്ടിലെ ട്വിക്കെൻഹാം സ്വദേശിനിയായ ഗബ്രിയേൽ എന്ന യുവതിക്കാണ് ഞെട്ടിക്കുന്ന ഈ അനുഭവമുണ്ടായത്.
ചിക്കൻ വിങ്സിന്റെ കൂട്ടത്തിൽ, മാവിൽ മുക്കി പൊരിച്ച നിലയിലായിരുന്നു കോഴിത്തല. പൊരിച്ച മാവിന് കിട്ടിയ കോഴിയുടെ തല കൃത്യമായി കാണാൻ സാധിക്കും. കൃത്യമായി പറഞ്ഞാൽ തന്നെ വളരെ ഭാഗം തിരിച്ചറിയാൻ പറ്റും. ഇത് കണ്ടതോടെ, താൻ പിന്നീട് ഭക്ഷണം കഴിച്ചില്ലെന്നും മോശം റിവ്യൂ നൽകിയെന്നും ഗബ്രിയേല വെളിപ്പെടുത്തി.
കോഴിത്തലയുടെ ചിത്രം യുവതി തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവം വൈറലായതോടെ, കെ.എഫ്.സി കമ്പനി അധികൃതർ രംഗത്തെത്തി. ന്യായീകരിക്കാനാകാത്ത പിഴവാണ് ഇതെന്ന് അവർ സമ്മതിച്ചു. ഫ്രൈഡ് ചിക്കൻ ആരാധകരായ കോടിക്കണക്കിന് പേരെ ഈ സംഭവം ഞെട്ടിച്ചുവെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments