Latest NewsKerala

സർക്കാർ കൈവിട്ടു, വിലക്കയറ്റവും പ്രതിസന്ധി : അടച്ചു പൂട്ടാനൊരുങ്ങി കേരളത്തിലെ ജനകീയ ഹോട്ടലുകൾ

തിരുവനന്തപുരം: സർക്കാർ കൈവിട്ടതോടെ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. കുറഞ്ഞ നിരക്കിൽ ഊണു നൽകാൻ സർക്കാർ സബ്സിഡി വിതരണം ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ, ആറു മാസമായി സബ്സിഡി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടലുകളുടെ പ്രവർത്തനം നഷ്ടത്തിലാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചാണ് തിരുവനന്തപുരം വഴയിലയിലെ സി.പി.എം അനുഭാവിയായ റോസും പുണർതം കുടുംബശ്രീയും ജനകീയ ഹോട്ടൽ ആരംഭിച്ചത്. ദിവസം 300 പേർക്ക്, 20 രൂപയ്ക്ക് ഊണും മീൻകറിയുമാണ് ഇവർ നൽകി വരുന്നത്. ഒരു ഊണിന് സബ്സിഡിയായി പത്തു രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി.

പച്ചക്കറിയുടെ വില രൂക്ഷമായ സാഹചര്യത്തിൽ, കടത്തിലാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നത്. സബ്സിഡി ലഭിക്കാത്തതിനെതിരെ പരാതി നൽകുകയാണെങ്കിൽ അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥർ ഉപദ്രവിക്കുകയാണെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button