തൃശ്ശൂര്‍: അമ്മയും കാമുകനും ചേര്‍ന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നശേഷം മൃതദേഹം കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി ഡീസല്‍ വാങ്ങിയെങ്കിലും പദ്ധതി പൊളിഞ്ഞതിനാല്‍ കുഞ്ഞിന്റെ മൃതദേഹം കാമുകനുമായ ചിറ്റാട്ടുകര ഇമാനുവല്‍ (25) കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
എംകോം ബിരുദധാരിയും 22 കാരിയുമായ വാരിയിടം മാമ്പാട് വീട്ടില്‍ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കാമുകനായ ഇമാനുവല്‍ പെയ്ന്റിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മേഘ കുഞ്ഞിനെ പ്രസവിച്ചത്. പ്രസവിച്ചയുടന്‍ കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നു. പിറ്റേന്ന് വരെ കട്ടിലിനടിയില്‍ സൂക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ തന്നെ കവറിലാക്കി കത്തിച്ചു കളയാന്‍ കാമുകനായ ഇമ്മാനുവേലിന് കൈമാറി.
Read Also : നെടുമങ്ങാട്ടെയും വെമ്പായത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 9 കോടി
ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നശേഷം മൃതദേഹം കത്തിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതനുസരിച്ച് കാമുകനും സുഹൃത്തും ചേര്‍ന്ന് മുണ്ടൂരിലെ പമ്പില്‍ നിന്നും ഡീസല്‍ വാങ്ങിയിരുന്നു. മൃതദേഹം കത്തിക്കാനായി കൊണ്ടുപോയെങ്കിലും കത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പാടത്ത് കുഴിച്ച് മൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ അതും നടന്നില്ല. തുടര്‍ന്നാണ് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത്. മേഘയുമായി നടത്തിയ തെളിവെടുപ്പിനിടെ കത്തിക്കാന്‍ വാങ്ങിയ ഡീസല്‍ ഇമ്മാനുവേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മേഘ, കാമുകന്‍ ഇമാനുവല്‍ (25), ഇയാളുടെ സുഹൃത്തായ പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. മേഘ തനിച്ച് മുറിയില്‍ കഴിഞ്ഞിരുന്നതിനാല്‍ സംഭവിച്ചതൊന്നും കുടുംബം അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം മേഘയും വീട്ടുകാരെ അറിയിച്ചിരുന്നില്ല.
Post Your Comments