Latest NewsNewsIndia

വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം: ഹർജിക്കാരന് പിന്തുണയുമായി ഒരു ലക്ഷം രൂപയിലേക്ക് ഒരു രൂപ ക്യാംപയിൻ

കൊച്ചി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. കൂടാതെ, ഹർജിക്കാരനിൽ നിന്ന് 1 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ആറാഴ്‌ചയ്‌ക്കകം തുക കേരള ലീഗൽ സർവീസ് സൊസൈറ്റിയിൽ അടയ്‌ക്കാനാണ് കോടതി ഉത്തരവ്.

ഇതോടെ, കോടതിയുടെ നടപടി നേരിട്ടയാൾക്ക് പിഴയടക്കാനുള്ള സഹായമെന്നോണം പുതിയൊരു ക്യാംപയിൻ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. നൂറു കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളതെന്നാണ് കോടതി ചോദിച്ചത്. എന്നാൽ, ഹർജിക്കാരന് പിന്തുണ അറിയിക്കുന്നവർ ഒരു രൂപ വച്ച് നൽകണമെന്നാണ് ക്യാംപയിൻ ആവശ്യപ്പെടുന്നത്. നൂറുകോടിയിൽ ഒരു ലക്ഷം പേർക്കെങ്കിലും പ്രശ്‌നമുണ്ടെന്ന് വ്യക്തമാക്കാനാണ് ഈ ക്യാംപയിൻ നടത്തുന്നതെന്നാണ് സംഘടാകർ പറയുന്നത്.

Read Also  :  സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗിൽ അധ്യാപക ഒഴിവ് : ഡിസംബർ 31-വരെ അപേക്ഷിക്കാം

കടത്തുരുത്തി സ്വദേശി പീറ്റർ മാലിപ്പറമ്പിലിനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. സ്വകാര്യ ആശുപത്രിയിൽ പണം നൽകി വാക്‌സിനെടുക്കുമ്പോൾ കിട്ടുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് മൗലികാവകാശലംഘനം ആണെന്നായിരിരുന്നു ഹർജിക്കാരൻ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button