Latest NewsUAENewsUKInternationalGulf

യുഎഇയിൽ നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി യുകെ

ലണ്ടൻ: യുഎഇയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി യുകെ. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 4 മുതൽ, യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചുവെന്ന തെളിവ് കാണിച്ചാൽ യുകെയിലേക്ക് പ്രവേശിക്കാം.

Read Also: എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

യുഎഇയും ബ്രിട്ടണും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതും ബിസിനസ് രംഗത്തെ ഉയർച്ചയ്ക്കും മറ്റ് മേഖലകൾക്കും പുതിയ നടപടി വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുകെയിലെ യുഎഇ അംബാസിഡർ മൻസൂർ അബുൽഹൗൾ വ്യക്തമാക്കി. യുഎഇ ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

യുഎഇയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകിയുള്ള ബ്രിട്ടന്റെ പ്രഖ്യാപനം യുഎഇ പൗരന്മാർക്കും ബ്രിട്ടീഷ് പ്രവാസികൾക്കും വലിയ ആശ്വാസമേകുന്നതാണ്. ക്വാറന്റെയ്‌നിൽ പ്രവേശിക്കാതെ യുകെയിലേക്ക് പോകാൻ പുതിയ നടപടി സഹായകമാകും. ഒക്ടോബർ നാലു മുതൽ യുഎഇയിൽ നിന്നുള്ള കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളുമായി യുകെയിലേക്ക പ്രവേശിക്കൻ കഴിയും.

Read Also: ‘ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കി ഇസ്തിരി ഇട്ട് നൽകണം’: യുവാവിനോട് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button