ലണ്ടൻ : പുതുക്കിയ യാത്രാച്ചട്ടം വിവാദമായിരുന്നു. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും യുകെയില്‍ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാകണമെന്നുമാണ് നിര്‍ദേശം.
Read Also : കോവിഡ് : സുരക്ഷിത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യൂറോപ്യന്‍ യൂണിയൻ
ഇന്ത്യന്‍ വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ അതേ രീതിയില്‍ തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതോടെ കൊവിഷീല്‍ഡിന് യുകെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പൂര്‍ണമല്ലെന്നാണ് യുകെ അറിയിച്ചത്. ഇതോടെയാണ് ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താന്‍ തീരുമാനിച്ചത്.
വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്ച മുതൽ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിൽ നിന്നുള്ളവരുടെ സർട്ടിഫിക്കറ്റിൽ വയസ് മാത്രമാണ് നൽകുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയാൽ നിർബന്ധിത ക്വാറൻ്റൈൻ ഒഴിവാക്കാമെന്നും ബ്രിട്ടൻ അറിയിച്ചു.
Post Your Comments