തിരുവനന്തപുരം: മേപ്പടിയാൻ എന്ന സംഘി പടം കാണാൻ ജനങ്ങളെ സമ്മതിക്കരുതെന്ന ആഹ്വാനവുമായി യുവാവിന്റെ ഫേസ്ബുക് പോസ്റ്റ്. ഇത് വിശ്വാസത്തിന്റെയും, നിലനിൽപ്പിന്റെയും ഭാഗമാണെന്നും, മേപ്പടിയാൻ സിനിമയിൽ ആർഎസ് രാഷ്ട്രീയം ഒളിച്ചു കടത്തുകയാണെന്നും യുവാവിന്റെ വിദ്വേഷ പോസ്റ്റിൽ പറയുന്നു.
Also Read:ഹൃദയാഘാതം തടയാൻ തണ്ണിമത്തന്റെ കുരു
അതേസമയം, പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹ്യപ്രവർത്തകരും മറ്റും രംഗത്തു വന്നിട്ടുണ്ട്. ‘മേപ്പടിയാൻ വിജയിക്കാൻ ഒരു ചാൻസും ഇല്ല. യൂട്യൂബ് ചാനലുകളിലും സിനിമ ഗ്രൂപ്പിലും കമ്മി സുഡു ടീംസ് ഇടുന്ന നെഗറ്റീവ്സ് റിവ്യു ഒന്നുമല്ല വിഷയം. ഒരു പൂഴിക്കടകൻ ഇറങ്ങിയിട്ടുണ്ട്. ഒരു സുഡു 5000 രൂപ മുടക്കി റ്റിക്കറ്റെടുക്കും, എന്നിട്ട് സിനിമക്ക് കേറില്ല. ഇങ്ങനെ ചെയ്താൽ ആ സീറ്റ് കാലിയടിച്ച് കിടക്കും. പടത്തിന് ആളില്ല എന്നൊരു ഇമ്പ്രഷൻ കേറുന്നവന് ഉണ്ടാകും. പടത്തിന് നല്ല റിവ്യു കൊടുക്കേണ്ട ആളുകൾക്ക് സിനിമ കാണാനും പറ്റില്ലല്ലൊ. അങ്ങനെ മൊത്തത്തിൽ നെഗറ്റീവ് റിവ്യുസ് മാത്രമാകും’, സാമൂഹ്യ പ്രവർത്തകൻ രഞ്ജിത്ത് രവീന്ദ്രൻ പറയുന്നു.
‘നമ്മൾ എന്തൊക്കെ പറഞ്ഞാലും ഒരു തീയറ്ററിൽ ഒരു ദിവസം ഒരു 50000 വരെയൊക്കെ മുടക്കാനുള്ള ശേഷി സുഡുക്കൾക്കുണ്ട് എന്നതൊരു സത്യമാണ്. ഒരു 50 ദിവസം കേരളത്തിലെ ഒരു 25 തീയറ്ററിൽ അവരിത് ചെയ്താലുള്ള ഇമ്പാക്റ്റ് ഒന്ന് ആലോചിച്ചു നോക്കു!
ഉണ്ണി മുകുന്ദനെ നേരിട്ട് പരിചയമുള്ളവർ സിനിമ കാണാതെ റ്റിക്കറ്റ് എടുക്കുന്ന സുഡുക്കൾക്കെതിരെ ജാഗരൂകനാകാൻ പറയണം. ഭയം വേണ്ട ജാഗ്രത മതി’, രഞ്ജിത്ത് രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments