KeralaLatest NewsNewsIndia

വിവാഹപ്രായം 21 ആക്കുന്നത് മകൾക്കും സഹോദരിക്കും വേണ്ടിയാണെന്ന് പറയുന്ന ബിജെപി സർക്കാരിനെ വിശ്വസിക്കരുത്: മനില സി മോഹൻ

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ വകവെക്കാതെയാണ് കേന്ദ്രം ബില്ലുമായി മുന്നോട്ട് പോകുന്നത്. സോഷ്യൽ മീഡിയകളിൽ ബില്ലിനെതിരെ എതിർസ്വരങ്ങളുയരുന്നുണ്ട്. വിവാഹപ്രായം 21 ആക്കാൻ ഒരുങ്ങുന്ന ബി.ജെ.പി സർക്കാർ ആണ് തുല്യതയെ കുറിച്ച് പറയുന്നതെന്നും അതിനാൽ വിശ്വസിക്കരുതെന്നും പറയുകയാണ് മാധ്യമപ്രവർത്തകയും ഡോക്യുമെന്ററി സംവിധായികയുമായ മനില സി മോഹൻ.

Also Read:പ്രതികളെ തിരിച്ചറിഞ്ഞു, പക്ഷെ എല്ലാവരും സംസ്ഥാനം വിട്ടു: ആലപ്പുഴ കൊലപാതകത്തിൽ എഡിജിപിയുടെ പ്രതികരണം

വിവാഹപ്രായം ഉയർത്തുന്നത് മകൾക്കും സഹോദരിക്കും വേണ്ടിയാണെന്നു പറയുന്നതും ബി.ജെ.പി സർക്കാരാണെന്നും പിന്നിൽ കൃത്യമായ ഡ്രാമ ഉണ്ടെന്നും മനില സി മോഹൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ബിൽ നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിക്കുന്നുണ്ടെന്നും ബില്ലിൽ വ്യക്തതയില്ലെന്നും ആയതിനാൽ വിശ്വസിക്കരുതെന്നും മനില സി മോഹൻ ഫേസ്‌ബുക്കിൽ കുറിച്ചു.

‘വിവാഹപ്രായം 21 – തുല്യതയെക്കുറിച്ച് പറയുന്നത് ബി.ജെ.പി സർക്കാരാണ്. വിശ്വസിക്കരുത്. മകൾക്കും സഹോദരിക്കും വേണ്ടിയാണെന്നു പറയുന്നതും ബി.ജെ.പി സർക്കാരാണ്. വിശ്വസിക്കരുത്. സ്ത്രീകളും പെൺകുട്ടികളും ശാക്തീകരിക്കപ്പെടുമെന്ന് പറയുന്നത് ബി.ജെ.പി. സർക്കാരാണ്. വിശ്വസിക്കരുത്. ഡ്രാമ, തിടുക്കം, വ്യക്തതയില്ലായ്മ, പ്രത്യയശാസ്ത്രം, ചരിത്രം, വിശ്വസിക്കരുത്’, മനില സി മോഹൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button