MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: ജില്ലയിലെ പോത്തുകല്ലിൽ ഭിന്നശേഷിക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. പരിക്കേറ്റ പോത്തുകൽ സ്വദേശി കളരിക്കൽ തോമസ് കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

വീടിന് സമീപത്ത് മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുമ്പോള്‍ പോത്ത്കല്ല് പൊലീസ് മര്‍ദ്ദിച്ചെന്നാണ് തോമസ് കുട്ടി പരാതിയിൽ പറയുന്നത്. ക്രിസ്മസ് കരോൾ സംഘത്തെ കാത്തിരുന്ന തന്നോട് പൊലീസ് ജീപ്പിലെത്തിയ തണ്ടർ ബോൾട്ടിൻ്റ യൂണിഫോം ധരിച്ച 2 പേർ ഇവിടെ ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. മകനെ കാത്തിരികയാണെന്ന് മറുപടി നൽകിയെങ്കിലും വിശ്വാസത്തിലെടുക്കാതെ കയര്‍ത്തു സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്തതതിന് ടോർച്ച് കൊണ്ട് തലക്ക് അടിച്ചെന്നും പരാതിയിൽ പറയുന്നു.

Read Also : പ്രസവിച്ചെന്ന് പിതാവ് പോലും വിശ്വസിച്ചില്ല, ഗർഭകാലം രഹസ്യമാക്കി ജീവിച്ചു..നവജാത ശിശുവിന്റെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

തുടർന്ന് വീണ്ടും ജീപ്പിൽ നിന്ന് ലാത്തിയെടുത്ത് വന്ന് അടിക്കുകയും സ്കൂട്ടറിൽ നിന്ന് നിലത്ത് വീണപ്പോൾ ചവിട്ടുകയും ചെയ്തു. ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി എത്തിയതോടെയാണ് പൊലീസുകാര്‍ പിന്തിരിഞ്ഞതെന്ന് തോമസ് കുട്ടി പറയുന്നു. 12 വർഷം മുൻപ് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് തോമസ് കുട്ടിക്ക് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്.

എന്നാല്‍ തോമസ് കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് പോത്തുകല്ല് പൊലീസ് പറയുന്നത്. രാത്രി അസമയത്ത് റോഡരികിൽ കണ്ടപ്പോൾ പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ വിവരം തിരക്കിയെന്നും മദ്യലഹരിയിലായിരുന്ന തോമസ് കുട്ടി അസഭ്യം പറഞ്ഞെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button