കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കുവൈത്ത്. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇനി മാളുകളിൽ പ്രവേശനം നൽകില്ല. മാസ്‌ക്കുകൾ കൃത്യമായി ധരിക്കണമെന്നും സാനിട്ടൈസർ ഉപയോഗിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതേസമയം കുവൈത്തിൽ പ്രവേശിക്കുന്നവർ മൊബൈലിൽ ഷ്‌ലോനക് ആപ്പ് ആക്ടിവേറ്റ് ചെയ്യണമെന്നാണ് നിബന്ധന. കുവൈത്തിലെത്തുന്നവർ 3 ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. 3 ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ ക്വാറന്റെയ്‌നിൽ കഴിയണ്ട. വാക്‌സിൻ 2 ഡോസും എടുത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഒമിക്രോൺ വ്യാപനമുണ്ടാവുകയാണെങ്കിൽ തൊഴിലിനെത്തുന്ന ജീവനക്കാരുടെ എണ്ണം കുറച്ചും വീട്ടിലിരുന്ന ജോലി ചെയ്യുന്നതിന് അനുമതി നൽകിയുമൊക്കെയുള്ള നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Read Also: ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു : പ്രതികൾ അറസ്റ്റിൽ
Post Your Comments