Latest NewsNewsInternational

മതത്തിനെതിരായതിനാൽ കേക്കിൽ ‘മെറി ക്രിസ്മസ്’ എഴുതിയില്ല, പല തവണ പറഞ്ഞിട്ടും കേട്ടില്ല: ബേക്കറിക്കെതിരെ പരാതിയുമായി യുവതി

ഇസ്ലാമാബാദ് : ക്രിസ്മസ് കേക്കിൽ ‘മെറി ക്രിസ്തുമസ്’ എഴുതാൻ വിസമ്മതിച്ച ബേക്കറിക്കെതിരെ പരാതിയുമായി യുവതി. പാകിസ്താനിലെ കറാച്ചി ഡെലിസിയ ബേക്കറിക്കെതിരെയാണ് ആരോപണം. സെലസ്റ്റിയ നസീം ഖാൻ എന്ന യുവതിയാണ് ബേക്കറിക്കും ബേക്കറിയിൽ ജീവനക്കാരനുമെതിരെ പരാതിയുമായി രംഗത്ത് വന്നത്. താൻ വാങ്ങിയ ക്രിസ്തുമസ് കേക്കിൽ ‘മെറി ക്രിസ്തുമസ്’ എന്നെഴുതാൻ പലയാവർത്തി ജീവനക്കാരനോട് പറഞ്ഞിട്ടും അതെഴുതാൻ അയാൾ തയ്യാറായില്ലെന്ന് യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.

ബേക്കറിയ്‌ക്ക് അകത്തുള്ളവർ തന്നെ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ അനുവദിക്കില്ലെന്ന് ജീവനക്കാരൻ തന്നോട് പറഞ്ഞതായും സെലസ്റ്റിയ പറയുന്നു. ബേക്കറി ന്യൂനപക്ഷങ്ങൾക്കും അവരുടെ മതത്തിനും എതിരായതിനാലാണ് ഇത്തരം സമീപനം ഉണ്ടായതെന്നും അത്തരം അവസരങ്ങളിൽ പണം സമ്പാദിക്കുന്നത് അവർക്കൊരു വിഷയമല്ലെന്നും വ്യക്തമാക്കിയ സെലസ്റ്റിയ ബേക്കറി ജീവനക്കാരുടെ സമീപനം തന്നെ നിരാശപ്പെടുത്തിയെന്നും പറഞ്ഞു.

Also Read:ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു : പ്രതികൾ അറസ്റ്റിൽ

അതേസമയം, യുവതിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മറുപടിയുമായി ബേക്കറി അധികൃതർ രംഗത്ത് വന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്നാണ് ഡെലിസിയ ബേക്കറി അധികൃതർ പറയുന്നത്. ഇപ്പോൾ തങ്ങൾ ജീവനക്കാരന് എതിരെ നടപടിയെടുക്കുകയാണ്. ക്രിസ്മസ് ആശംസ എഴുതാതിരുന്നത് ബേക്കറിയുടെ തീരുമാനമല്ലെന്നും ജീവനക്കാരന്റെ മാത്രം തീരുമാനമായിരുന്നു എന്നുമാണ് ഇവർ നൽകുന്ന വിശദീകരണം. വിദ്യാഭ്യാസത്തിന്റെയും അവബോധത്തിന്റെയും അഭാവം കാരണം ജീവനക്കാർ ‘മെറി ക്രിസ്മസ്’ എന്ന് എഴുതാൻ വിസമ്മതിച്ചിരിക്കാമെന്നും ബേക്കറി ഉടമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button