Latest NewsNewsInternationalKuwaitGulf

വാണിജ്യ വിസിറ്റ് വിസകളിൽ നിന്നും തൊഴിൽ വിസകളിലേക്ക് മാറുന്നതിന് ഡിസംബർ 31 വരെ അനുമതി നൽകും: അറിയിപ്പുമായി കുവൈത്ത്

തിരുവനന്തപുരം: വാണിജ്യ വിസിറ്റ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർ തൊഴിൽ വിസകളിലേക്ക് മാറുന്നത് സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. 2021 നവംബർ 24-ന് മുൻപ് അനുവദിച്ചിട്ടുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ വർക്ക് വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Read Also: സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരണത്തിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് : കോടിയേരി

വാണിജ്യ വിസിറ്റ് വിസകളിൽ കുവൈറ്റിലേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ‘2021/ 20’ പ്രകാരമാണ് നടപടികളെന്നും അധികൃതർ വ്യക്തമാക്കി.

Read Also: 20 പേർക്ക് ബിരിയാണി വക്കാൻ വാങ്ങിയത് 19 കിലോ ചിക്കൻ! : തദ്ദേശ ഭരണ സ്ഥാപനങ്ങൾ കട്ടുമുടിച്ച കോവിഡ് കണക്കുകൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button