ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരണത്തിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് : കോടിയേരി

ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരണത്തിന് കഴിഞ്ഞ കുറച്ചുനാളായി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെന്നും അതിന് മുന്‍കൈ എടുക്കുന്നത് ആര്‍എസ്എസ് ആണെന്നും ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയവരാണ് പോലീസിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിന്റെ സാമുദായിക മൈത്രി തകര്‍ക്കുന്ന തരത്തിലേക്ക് എത്തിക്കാനാണ് രണ്ട് വര്‍ഗീയ ശക്തികളും ശ്രമിക്കുന്നതെന്നും ഇതിനായി ആസൂത്രിതമായ നീക്കങ്ങളാണ് എസ്‌ഡിപിഐയും ആര്‍എസ്എസും നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ഓരോ പ്രദേശത്തും സംഘര്‍ഷം സൃഷ്ടിക്കാൻ വിവിധ രീതിയില്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഉയര്‍ന്ന നിലയില്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി..’ ആഗ്രഹിച്ചത് പോലെ പി.ടി മടങ്ങി, കണ്ണ് നനഞ്ഞ് കേരളത്തിന്‍റെ യാത്രാമൊഴി

നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട ബിജെപിക്ക് ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിനാണ് വര്‍ഗീയ ധ്രുവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അതിന് സഹായകരമായ നിലപാടാണ് മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും എടുക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. സമൂഹത്തിലാകെ ഭീതി പരത്തുന്ന സംഭവമാണ് ആലപ്പുഴയിലെ കൊലപാതകങ്ങളെന്നും ഇതിൽ ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പുറത്തുകൊണ്ടുവരണമെന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

‘പോലീസ് ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചിട്ടില്ല. രാഷ്ട്രീയമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. കൊല നടത്തിയവര്‍ തന്നെയാണ് പോലീസിനെ കുറ്റംപറയുന്നത്. തങ്ങളാണ് കൊലപാതകം നടത്തിയതെന്ന് അറിയുന്ന സമൂഹത്തോടാണ് എസ്‌ഡിപിഐയും ആര്‍എസ്എസും ഇങ്ങനെ പോലീസിനെ കുറ്റംപറയുന്നത്.’കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button