
കോതമംഗലം: കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് അറുപതുകാരൻ മരിച്ചു. കോട്ടപ്പടി താമരുകുടിയിൽ ടി.ടി. കുഞ്ഞാണ് (60) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ കയറിയതായിരുന്നു കുഞ്ഞ്. എന്നാൽ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് ജോലിക്കാരൻ അകത്തു കയറിയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ നിലത്ത് വീണുകിടക്കുന്നത് കണ്ടത്.
Read Also : ചെല്ലാനത്തിന്റെ ദുരിതം തീരുമോ? കടല്‍ ഭിത്തി നവീകരിക്കാൻ 256 കോടിയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം
തുടർന്ന് ഉടൻ തന്നെ കോതമംഗലം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മേഴ്‌സി. മക്കൾ: എൽദോസ്, ജിത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
Post Your Comments