
വര്‍ക്കല: ക്രിസ്തുമസ് ആഘോഷത്തിനിടെ വര്‍ക്കല എസ്എന്‍ കോളേജില്‍ അപകടം. വര്‍ക്കല എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. കാറോടിച്ച രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം: യാത്രക്കാരായ പിതാവിനെയും മകളെയും ആക്രമിച്ചു
കോളേജില്‍ ക്രിസ്തുമസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു അപകടം. കോളേജിന് സമീപമുള്ള റോഡിലൂടെ വിദ്യാര്‍ത്ഥികള്‍ അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിനിടെ സമീപത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഓടിച്ച് കയറ്റി.
വിദ്യാര്‍ത്ഥികള്‍ അപകടകരമായി കാറോടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഓട്ടോ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
Post Your Comments