KozhikodeKeralaNattuvarthaLatest NewsNews

ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രി​കന് ദാരുണാന്ത്യം

മ​ണി​ക​ണ്ഠ​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത നി​ധി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ(19) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടമുണ്ടായത്. മ​ണി​ക​ണ്ഠ​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത നി​ധി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സും എതിരെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘മോദിജീ വാ തുറക്കണം’: ഹിന്ദുത്വവാദികള്‍ മതത്തിന്റെ മറവില്‍ കൊള്ളയടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, കടുപ്പിച്ച് കോണ്‍ഗ്രസ്

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ത​ക​ർ​ന്നു. നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ണി​ക​ണ്ഠ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button