മോസ്‌കോ: അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാന്റെ വിജയത്തിൽ നിന്നും നേട്ടമുണ്ടാക്കുക അൽ-ഖ്വൈദ പോലുള്ള ഭീകര സംഘടനകളാണെന്ന് മുന്നറിയിപ്പു നൽകി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രി ഒലീഗ് സൈറോമൊളൊടോവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘താലിബാൻ വിജയക്കൊടി നാട്ടിയത് ഭീകരവാദ സംഘടനകൾ വളരെ വലിയ പ്രോത്സാഹനമായും ഭാവിയുടെ വാഗ്ദാനമായുമാണ് കാണുന്നത്. ഭീകരപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയിൽ താലിബാൻ വിജയം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല’ സൈറോമൊളൊടോവ് പറയുന്നു.
അസ്ഥാനത്തുള്ള അമേരിക്കയുടെ പിന്മാറ്റ നടപടി, ഭീകര പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുക മാത്രമാണ് ചെയ്തത്. കൃത്യസമയത്ത് വേണ്ട നടപടികൾ എടുക്കാതെ, തെറ്റുകൾ അംഗീകരിക്കാതെയുള്ള അമേരിക്കയുടെ പിന്മാറ്റം, താലിബാൻ ഭീകരർക്ക് വളമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Post Your Comments