തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ടെന്നും അവരെ മനസ്സിലാക്കാൻ സഖാക്കൾക്ക് കഴിയില്ലെന്നും വ്യക്തമാക്കി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘മരണം ആരെയും വിശുദ്ധരാക്കുന്നില്ല’ എന്ന സ്ഥിരം പല്ലവിയാണ് ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചതെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത സഖാക്കളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം എന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മരണം ആരെയും വിശുദ്ധരാക്കുന്നില്ലത്രേ!
ചില സഖാക്കളുടെ അടുത്തകാലത്തെ സ്ഥിരം ലൈനാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിലും ഇന്ന് പി ടി തോമസിന്റെ മരണത്തിലും അവർ ആവർത്തിച്ചത് ഇതേ വാക്യം തന്നെ.ഇവർക്കൊന്നും വിശുദ്ധരാകാൻ മരണത്തിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കുക. ജീവിച്ചിരുന്നപ്പോൾ തന്നെ കർമ്മം കൊണ്ട് വിശുദ്ധി നേടുന്ന വലിയൊരു വിഭാഗം മനുഷ്യരുണ്ട്.
രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും കൊടുക്കുന്നവരെ പോലീസ് പ്രതിയാക്കുന്നു: പന്ന്യൻ രവീന്ദ്രൻ
സ്വന്തം കൂട്ടത്തിലുള്ളവരെ മരണത്തിനു മാത്രമേ വിശുദ്ധരാക്കാൻ കഴിയൂ എന്ന ചിന്ത നിങ്ങളുടെ ഉപബോധ മനസ്സിൽ ഉണ്ടായിരിക്കാം. എന്നാലത് നിങ്ങളുടെ കെട്ടുവള്ളിയുടെ പുറത്തുള്ളവർക്ക് ബാധകമേയല്ലെന്ന് തിരിച്ചറിയുക. അനഭിമതരായവരുടെ മരണങ്ങളിൽ ഇനിയും നിങ്ങൾ ഈ വാക്യം ആവർത്തിക്കും. അത് അവരോട് പിടിച്ചു നിൽക്കാൻ കഴിയാതിരുന്ന നിങ്ങളുടെ നേതൃത്വ പാപ്പരത്തത്തെയും നിങ്ങളുടെ വിവരക്കേടിനെയും തുടർന്നും ഞങ്ങൾക്കു മുൻപിൽ തുറന്നുകാട്ടും.
വന്ദിച്ചില്ലെങ്കിലും (അനവസരത്തിലെങ്കിലും) നിന്ദിക്കരുതെന്ന പ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും അഭിനയിക്കാനെങ്കിലും ശ്രമിക്കുക. നിങ്ങൾ മനുഷ്യരാണെന്ന് കരുതി അഭിനയിക്കാൻ ഞങ്ങളും ശ്രമിക്കാം.
Post Your Comments