തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ച കുഞ്ഞിനെ ദത്ത് നല്‍കാന്‍ നടപടി തുടങ്ങുന്നുവെന്ന് കാണിച്ച് പരസ്യം നല്‍കിയതോടെ കുഞ്ഞിനെ തിരികെ വാങ്ങാൻ അമ്മ എത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എത്ര ഏറുകൾ ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും അനുപമ ഒരു മികച്ച തുടക്കമായിരുന്നുവെന്ന് ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘എത്ര ഏറുകൾ ഏറ്റുവാങ്ങേണ്ടിവന്നുവെങ്കിലും അനുപമ ഒരു മികച്ച തുടക്കമായിരുന്നു. അമ്മ എന്ന തേഞ്ഞ വാക്കിന് ഒരു മുനയും മൂർച്ചയും കിട്ടി. ശിശുക്ഷേമ സമിതി അതിന്റെ നഷ്ടപ്പെട്ടു പോയ സത്യസന്ധതയും വിശ്വാസ്യതയും വീണ്ടെടുക്കേണ്ടതുണ്ട്. അതിന് സർക്കാർ ശക്തമായ നടപടികളിലേക്ക് പോയേ മതിയാകൂ’, കുഞ്ഞിനെ തിരികെ കിട്ടിയ അമ്മയുടെ വാർത്ത പങ്കുവെച്ച് ശാരദക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:വിജയ് ഹസാരെ ട്രോഫി: മിഴ്‌നാടും ഹിമാചല്‍ പ്രദേശും സെമിയില്‍, കേരളത്തിന് ഇന്ന് നിർണായകം
അതേസമയം, ഈ വര്‍ഷം ജനുവരിയില്‍ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് രണ്ട് ദിവസം മുമ്പ് അമ്മ തിരികെ വാങ്ങിയത്. അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ച കുഞ്ഞിന് പ്രശസ്ത കവയിത്രി സുഗതകുമാരിയോടുള്ള ബഹുമാനാര്‍ത്ഥം സുഗത എന്ന് പേരിട്ടിരുന്നു. ഫെബ്രുവരിയില്‍ കുഞ്ഞിനെ ദത്ത് നല്‍കുന്നതിന് വേണ്ടി നടപടികള്‍ ആരംഭിക്കുന്നുവെന്ന് കാണിച്ച് പരസ്യം നല്‍കി. ഇതോടെ വിദേശത്തായിരുന്ന അമ്മ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് ശിശുക്ഷേമസമിതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുള്ള നിര്‍ദ്ദേശ പ്രകാരം ഫെബ്രുവരിയില്‍ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അമ്മ മെയില്‍ അയച്ചു.
കുഞ്ഞിന്റെ അച്ഛന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് അമ്മ അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് ജോലിക്കായി അമ്മ വിദേശത്തേക്ക് പോവുകയും ചെയ്തു. കുഞ്ഞിന്റെ ചിത്രവും കുഞ്ഞിനെ ഉപേക്ഷിച്ചപ്പോള്‍ നല്‍കിയ ആരോഗ്യ കാര്‍ഡിന്റെ വിവരങ്ങളും അമ്മ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിനെ കഴിഞ്ഞ ദിവസം അമ്മയ്ക്ക് തന്നെ തിരികെ നല്‍കി.
Post Your Comments