IdukkiKeralaNattuvarthaLatest NewsNews

ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി : ദുരൂഹത

അന്യ സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞാണ് മരിച്ചത്

ഇടുക്കി: ഏഴ് മാസം പ്രായമായ കുഞ്ഞിനെ(Infant death) തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ രാജാക്കാട് ആണ് സംഭവം. അന്യ സംസ്ഥാന തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുഞ്ഞിനെ ഉറക്കി കിടത്തിയ ശേഷം തൊട്ടടുത്ത പറമ്പിൽ ജോലിക്ക് പോയതായിരുന്നു മാതാപിതാക്കൾ. കുഞ്ഞിനെ നോക്കാനായി ബന്ധുവായ ഏഴ് വയസ്സുകാരിയെ ആണ് ഏൽപ്പിച്ചിരുന്നത്. ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തി ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി എഴുന്നേൽക്കാത്തത് കണ്ട് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കുഞ്ഞിനെ കാണുന്നത്.

Read Also : നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായേക്കും

തുടർന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button