പാറശാല: അലങ്കാര വിളക്കുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര ഓലത്താന്നി കടവട്ടാരം മേലെ താഴെങ്കോട് വീട്ടില്‍ പരേതനായ നേശമണി -സില്‍വി ദമ്പതികളുടെ മകന് സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്.
പിരായിമൂട് കുരിശടിക്ക് സമീപം ആണ് സംഭവം. ഇവിടെ അലങ്കാര വിളക്കുകള്‍ തൂക്കുന്ന ജോലിയിലായിരുന്നു സുനില്‍കുമാര്‍. അലങ്കാരവിളക്കുകള്‍ തൂക്കുന്നതിനിടെ സുനില്‍കുമാറിന്റെ കൈ സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Read Also : ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സ്കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യത: വിദ്യാഭ്യാസ മന്ത്രി
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സഹോദരങ്ങള്‍ : റീന, സീന.
Post Your Comments