
തിരുവനന്തപുരം : ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാനൊരുങ്ങി കായികമന്ത്രി വി അബ്ദുറഹ്മാന്‍. യാത്രയക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി 15 വരെയാണ് യാത്രാനുമതി. ന്യൂയോര്‍ക്കിലെ ജോണ്‍ ഹോപ്കിന്‍സ് ഔട്ട് പേഷ്യന്റ് സെന്ററിലാണ് ചികിത്സ. ചികിത്സ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
Read Also : ബഹുജൻ സമാജ് പാർട്ടി എം പി ഡാനിഷ് അലിക്ക് കൊവിഡ് : ഇന്നലെവരെ പാർലമെന്റ് യോഗത്തിൽ പങ്കെടുത്തിരുന്നു
താനൂരിൽ നിന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ 985 വോട്ടുകൾക്ക് പരാജയപ്പെടുത്തികൊണ്ടാണ് അബ്ദുറഹിമാൻ നിയമ സഭയിലെത്തുന്നത്. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം കോൺഗ്രസുമായി പിണങ്ങി 2014-ൽ പൊന്നാനിയിൽ നിന്ന് ആദ്യമായി ഇടത് സ്വതന്ത്രനായി മത്സരിച്ചിരുന്നു.
Post Your Comments