Latest NewsNewsIndia

ഇന്ത്യയുടെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയം

150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെ ശത്രുക്കളുടെ ആക്രമണങ്ങളെ തുരത്താം

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രളയ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വന്‍ വിജയകരമെന്ന് ഡിആര്‍ഡിഒ. ഡിആര്‍ഡിഒ നിര്‍മ്മിച്ച സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ പരീക്ഷണമാണ് നടന്നത്. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്റെ എല്ലാ സംവിധാനങ്ങളും പൂര്‍ണമായി പ്രവര്‍ത്തിച്ചതായി അധികൃതര്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സര്‍ഫസ് ടു സര്‍ഫസ് മിസൈലിന്റെ അതിവേഗ വികസനത്തേയും പരീക്ഷണത്തേയുമാണ് അദ്ദേഹം പ്രശംസിച്ചത്.

Read Also : കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് അറുനൂറിലധികം കേസുകൾ

ഒഡീഷ തീരത്ത് നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉടന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ബാലിസ്റ്റിക് ട്രാജെക്ടറിയില്‍ മികച്ച കൃത്യതയോടെ നിയുക്ത ലക്ഷ്യത്തിലെത്താന്‍ മിസൈലിന് സാധിച്ചുവെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button