Latest NewsUAENewsInternationalGulf

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് അറുനൂറിലധികം കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 665 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 294 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യത: വിദ്യാഭ്യാസ മന്ത്രി

7,45,555 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,39,277 പേർ രോഗമുക്തി നേടി. 2,154 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 4,124 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 398,972 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ‘പിന്നിൽ നിന്ന് കുത്തുന്നവൻ, സുഹൃത്തിനെ ചതിച്ചവൻ’: ഉമർ ഖാലിദ് തന്റെ സുഹൃത്ത് ആണെന്ന് ആര് പറഞ്ഞുവെന്ന് കനയ്യ, വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button